Pages

latest post

Breaking
Loading...

2016, മാർച്ച് 26, ശനിയാഴ്‌ച

ദേശീയ മാധ്യമങ്ങൾ കവർ ചെയ്ത സൂഫി സമ്മേളനത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ടവരുടെ രോദനം

ഇന്ത്യന്‍ മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും സുന്നി/സൂഫി വിചാരധാരയെ അനുധാവനം ചെയ്യുന്നവരാണ്. ബാക്കിവരുന്നവരെ, ശിയാഇസത്തെ മാറ്റിനിര്‍ത്തിയാല്‍ സലഫിസ്റ്റുകളെന്ന് പൊതുവില്‍ വിളിക്കാം. ഈയര്‍ത്ഥത്തില്‍ സൂഫി സമ്മേളനമെന്നത് സുന്നി സമ്മേളനമാണ്. തസ്വവ്വുഫിന്റെ ശ്രേഷ്ഠ തലങ്ങളിലേക്ക് ജനമനസുകളെ ആകര്‍ഷിക്കാന്‍ നടത്തിയ സംഗമം എന്ന അര്‍ത്ഥത്തില്‍ കണ്ടാലും തെറ്റില്ല. ഉത്തരേന്ത്യയില്‍ ഇസ്ലാം വളര്‍ന്നതും സൂഫിസത്തിന്റെ തണല്‍ പറ്റിയാണല്ലോ.

പൊള്ളുന്ന വെയിലത്തും രാംലീല മൈദാനി നിറഞ്ഞുതൂവി നില്‍ക്കുന്നത് കണ്ടപ്പോള്‍ അദ്ഭുതം തോന്നാതിരുന്നില്ല. മസാറുകളും ദര്‍ഗകളും കേന്ദ്രീകരിച്ച് മാത്രം സമ്മേളിക്കുകയും സ്വത്വരൂപീകരണം നടത്തുകയും ചെയ്യുന്ന, ആദര്‍ശപരമായി സംഘടനാ നിബദ്ധമല്ലാത്ത ഒരു ജനതതി ഇത്രയും സാഹസപ്പെട്ട് ഒരു പകല്‍മുഴുവന്‍ പെയ്യുന്ന വെയിലത്രയും കൊണ്ട് സമ്മേളനത്തിലിരിക്കുമ്പോള്‍, അതൊരു ദര്‍ഗയെ കേന്ദ്രീകരിച്ചല്ലാതാവുമ്പോള്‍ അദ്ഭുതം തന്നെയാണ്. മാധ്യമത്തിന് 'ചൂടേറിയ പ്രതികരണം' എന്ന് അച്ചുനിരത്താന്‍ മഹ്ശറാ സംഗമവും മതിയാകാതെ വരുമോ എന്ന് തോന്നിപ്പോയി.

മുസ്ലിം ജനസാമാന്യത്തെയാണ് സമ്മേളനം മുഖ്യമായും അഭിസംബോധനം ചെയ്യുന്നത് എന്ന നിലയിലും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരില്‍ ഇസ്ലാം ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന കാലത്ത് പൊതുസമൂഹം സവിശേഷ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സമ്മേളനം എന്ന നിലക്കും സമ്മേളനം ലക്ഷ്യംവെച്ചത് ഇസ്ലാമിന്റെ പേരില്‍ ഇസ്ലാമിനെ വികൃതമാക്കുന്ന സലഫിസ്റ്റ്/ തബ്ലീഗ്,വഹാബിമൌദൂദിയന്‍ ആശയങ്ങളുടെ തനിനിറം സംബോധിത സമൂഹത്തിന് മുമ്പില്‍ തുറന്ന് കാട്ടലും സ്‌നേഹത്തിലും സമാധാനത്തിലുമൂന്നിയുള്ള ഇസ്ലാമിന്റെ സുന്ദരമുഖം മാലോകരെ പരിചയപ്പെടുത്തലുമാണ്.

ദേശീയ മാധ്യമങ്ങളടക്കം അതീവ പ്രാധാന്യത്തോടെ കവര്‍ ചെയ്യുന്ന സമ്മേളന ചിത്രങ്ങളിലെവിടെയും തങ്ങള്‍ ഒന്നുമല്ലാതിരിക്കുകയും സമ്മേളനത്തിന്റെ മുഖ്യ ടാര്‍ഗറ്റ് തന്നെ തങ്ങളാവുകയും ചെയ്യുന്നതില്‍പരം എന്തു വേണം സലഫിസ്റ്റുകളെ അസ്വസ്ഥജന്യരാക്കാന്‍. ഇവിടെയാണ് എതിര്‍പ്പുകള്‍ക്ക് മുനവെച്ച് തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിദേശ രാജ്യത്തേക്ക് സ്വാഗതം പറഞ്ഞാനയിക്കുന്ന ജമാഅത്തുകാര്‍ക്ക് അതേ മോദിയുടെ പേര് പറഞ്ഞ് സൂഫി സമ്മേളനത്തെ വിമര്‍ശിക്കേണ്ടി വരുന്നത്, എഡിറ്റോറിയല്‍ പോലും എഴുതേണ്ടി വരുന്നത് വെറുതെയല്ല. മുജാഹിദുകള്‍ക്ക് അവിടെ ഒന്നിച്ചുകൂടിയത് വ്യാജ സൂഫികളാണെന്ന് പുലഭ്യം പറയേണ്ടി വരുന്നതിന് പിന്നിലും കാരണം മറ്റൊന്നല്ല. ദയൂബന്ദികള്‍ക്ക് കൂടെ എതിരായുള്ള ഒരു പരിപാടിയെ അവര്‍ അനുകൂലിച്ചെങ്കിലല്ലേ അതിശയപ്പെടേണ്ടൂ.
ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സമ്മേളനത്തിന് (അസഹിഷ്ണുത എടുത്തണിഞ്ഞാടുന്ന) ഭരണകൂടത്തിന്റെ കൂടെ ശ്രദ്ധകിട്ടാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും പ്രദേശത്തെ മുഖ്യമന്ത്രിയേയും സമ്മേളനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ വലിയൊരു മുന്നേറ്റം തന്നെയാണ് പാരമ്പര്യ മുസ്ലിംകള്‍, ഉത്തരേന്ത്യന്‍ പരിപ്രേക്ഷ്യത്തിലിരുന്ന് കൊണ്ട് ചെയ്തുവെച്ചത് എന്നറിയാത്തവരൊന്നുമല്ല മാധ്യമം പത്രക്കാര്‍. 

സമ്മേളനം ഫാഷിസത്തോട് അതൃപ്തി പോലും കാട്ടിയില്ലെന്ന് ആവര്‍ത്തിക്കുന്നവര്‍ മലയാള പത്രങ്ങളിലൂടെയെങ്കിലും ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോയി. ഫാഷിസ്റ്റ് വിമര്‍ശം സമ്മേളനത്തിന്റെ മുഖ്യ താത്പര്യമല്ലാതിരുന്നിട്ടും എത്ര ശക്തമായിത്തന്നെയാണ് സമ്മേളനം അതിനെ ചോദ്യം ചെയ്തിട്ടുള്ളത്. Alleviate sense of fear among Muslims, Sufis tell Govt.; ദ ഹിന്ദു നല്‍കിയ തലവാചകം തന്നെ ഇങ്ങനെയാണ്.

സുന്നികള്‍/സൂഫികള്‍ ഫാഷിസത്തെ എതിര്‍ത്തതു കൊണ്ടായില്ല, ജനായത്ത ഭരണകൂടവുമായി തര്‍ക്കത്തിലും കലഹത്തിലുമായി മുന്നോട്ട് പോവണമെന്ന മാധ്യമത്തിന്റെ വാശി തിരിയുന്നുണ്ട്. അതാണല്ലോ നിസ്‌കാരം പോലും യുദ്ധ പരിശീലനമായി കാണുന്ന മൌദൂദിയന്‍ മതം, ആചാര്യന്റെ അനുയായികള്‍ നിവൃത്തികേട് കൊണ്ട് ഇവിടെയത് ചെയ്യാറില്ലെങ്കിലും. ഇഖ്വാനീങ്ങള്‍ പറ്റിയേടങ്ങളിലെല്ലാം അത് പയറ്റിനോക്കായ്കയുമില്ല. ഈജിപ്തില്‍ അല്‍സീസിയും ബംഗ്ലദേശില്‍ ഷേക്ക് ഹസീനയുമൊക്കെ മുമ്പ് രാജ്യദ്രോഹം നടത്തി കലാപം കത്തിച്ച ജമാഅത്ത് മൊല്ലമാര്‍ക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്തതിലുള്ള അമര്‍ശം കൂടെ വേള്‍ഡ് സൂഫി ഫോറത്തിലേക്ക് കെട്ടിവലിക്കുന്നത് അല്‍പ്പത്തം തന്നെയാണ്.

കടുത്ത മുസ്ലിം വിരുദ്ധനെന്ന് വിമര്‍ശകരത്രയും ആണയിടുന്ന, നിശ്പക്ഷമതികള്‍ പോലും കരുതുന്ന നരേന്ദ്രമോദിക്ക് പോലും സൂഫിസം സമാധാനമാണെന്നും തീവ്രവാദം ഇസ്ലാം വിരുദ്ധമാണെന്നും പ്രസംഗിക്കേണ്ടി വരുമ്പോള്‍ അത് സമ്മേളനത്തിന്റെ വിജയമായി കാണുന്നതിന് പകരം സമ്മേളനം സംഘ്പരിവാര്‍ സ്‌പോണ്‌സേര്‍ഡ് ആയി ചാപ്പകുത്താന്‍ മാധ്യമം പത്രത്തിന് വിയര്‍ക്കേണ്ടി വരുന്നത് സലഫിസം എത്രമാത്രം ഇസ്ലാം വിരുദ്ധമാണെന്ന് തുറന്ന് കാട്ടപ്പെടുന്നതിലുള്ള തൊന്തരമല്ലാതെ മറ്റെന്താണ്.

സുന്നി വിചാരധാരയില്‍ തന്നെ വേരൂന്നി നില്‍ക്കുമ്പോഴും, കാന്തപുരത്തെ മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്ക് സ്വയം അവരോധിച്ച് വെക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ക്ഷണമില്ലാത്ത, കാന്തപുരത്തിന് ഒന്നിലധികം സെഷനുകളില്‍ പ്രാതിനിധ്യമുള്ള സംഗമെത്തെ വിമര്‍ശിക്കുന്നതില്‍ കുശുമ്പില്‍ കവിഞ്ഞ് വല്ലതും കാണുമെന്ന് കരുതുക വയ്യ. തങ്ങളെ ആരും അറിയാത്തതില്‍, കാന്തപുരത്തെ മാത്രം എല്ലാവരും അറിയുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതില്‍ ആ മനുഷ്യനോട് കെറുവ് കാട്ടിയിട്ടെന്താണ് കാര്യം. ചിന്തകനും മുസ്ലിം ജമാഅത്തിന്റെ സെക്രട്ടറിയുമായ എന്‍. അലി അബ്ദുല്ല കാന്തപുരത്തിന്റെ പങ്കാളിത്തത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്, 'സംഘാടനത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെങ്കിലും ദഅവത്തിനു പറ്റിയ മുഴുവന്‍ അവസരങ്ങളേയും ഉപയോഗപ്പെടുത്തുക എന്ന താത്പര്യത്തിലാണ് ഉസ്താദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.' ഉത്തരേന്ത്യയില്‍ വിപുലമായ പ്രബോധന താല്‍പര്യങ്ങളുള്ള കാന്തപുരത്തിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമാണ്.
മാധ്യമം പറഞ്ഞപോലെ ഭിന്നതകള്‍ക്ക് ആക്കം കൂട്ടുകയായിരുന്നില്ല, വിവിധ മസാറുകളെ മാത്രം കേന്ദ്രീകരിച്ച് നില്‍ക്കുന്ന മുസ്ലിം സമൂഹത്തെ വിശാലമായൊരു ഐക്യപ്പെടലിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു സമ്മേളനം. അതു തന്നെയാണ് സമ്മേളനത്തിന്റെ വിജയവും.

2016, മാർച്ച് 11, വെള്ളിയാഴ്‌ച

Knowledge Hunt Part-2

☄☄☄☄☄☄☄☄☄☄☄
🏅RAULATHUL ULOOM
OnlineMedia&CharityWing
Panjikkal, Badiadka, Ksd

                          Programmes
                          SEASON☝🏿
            2016 Feb 16-April 15
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
☄☄☄☄☄☄☄☄☄☄☄ www.raulathululoom.blogspot.com
www.facebook.com/raulathululoom
raulathululoom313@gmail.com
~•~•~•~•~•~•○{●}○~•~•~•~•~•~•~•
          അറിഞ്ഞതും...
                   അറിയേണ്ടതും
  🏹
       
                 Kň🎯wlėdge Huňt
                 '"'''''''''''''''''''''''''''''''''''''''''''''''''''''''''''''
                                ↙🎣


Kň🎯wlėdge Huňt7⃣
〰〰〰〰〰〰〰〰〰
നബി(സ.അ) തങ്ങളുടെ ഉറക്കം.🌹
〰〰〰〰〰〰〰〰〰
1. നബി (സ.അ)തങ്ങള് ഇശാഇന് മുമ്പ്
ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)
2. ഇരുട്ടുള്ള വീട്ടില് ‍വിളക്ക് കത്തിച്ച
ശേഷം മാത്രമെ നബി(സ.അ)തങ്ങള്
പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.
3. കിടന്നാല് രണ്ടു കണ്ണിലും മുമ്മൂന്ന്
പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ
ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)
4. നബി (സ.അ)തങ്ങള്ക്ക് ഒരു
സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു.
(സുബുലുല്ഹുദാ)
5. വലതു ഭാഗത്തേക്ക് ചെരിഞ്ഞു
കിടക്കലായിരുന്നു പതിവ്. (അഹ്മദ്,
അബൂദാവൂദ്)
6. ഖിബലക്ക് തിരിഞ്ഞായിരുന്നു
നബി(സ.അ)യുടെ ഉറക്കം (സുബുലുല്ഹുദാ 7:397)
7. മലര്ന്ന് കിടന്ന് ഒരു കാല് മറ്റേകാലിനുമേല്
‍ ‍വെച്ച് കിടന്നതായും ഹദീസുകളില്
പരമാര്ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്,
തുര്മുദി, നസാഈ, അഹ്മദ്)
8. കൂര്ക്കം വലി കേട്ട്,
നബി (സ.അ)തങ്ങള് ‍ഉറങ്ങിയെന്ന് ഞങ്ങള്
മനസ്സിലാക്കിയിരുന്നു എന്ന്
സ്വഹാബികള് ‍വ്യക്തമാക്കിയിട്ടുണ്ട്.
(ബുഖാരി)
9. നബി(സ.അ)തങ്ങള് ‍ഉറങ്ങുമ്പോള്
വലതുകൈ വലതുകവിളിന്
താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി,
അബൂദാവൂദ്, തുര്മുദി)
10. കമിഴ്ന്നു കിടന്നിരുന്ന
ഒരാളെ കാലുകൊണ്ട് തട്ടിയുണര്ത്തു
കയും നരകത്തിലെ കിടത്താമണതെന്ന്
പറയുകയും ചെയ്തു. (ബുഖാരി)
11. കിടക്കുന്ന സമയത്ത്
വാതിലടക്കുകയും പാനീയപ്പാത്രങ്ങള്
മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന്
നബി (സ.അ)തങ്ങള് കല്പിച്ചിരുന്നു. (തുര്മുദി)
12. പാത്രം മൂടിവെക്കാന് ‍കല്പിച്ചുവെന്
നും കാണാം. (തുർമുദി)
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
www.raulathululoom.blogspot.com

കിടക്കുന്ന സമയത്തെ ശുദ്ധീകരണം
--------------------------------------------------------
1. ഉറങ്ങാനുദ്ദേശിച്ചാല് നബി(സ.അ)തങ്ങള് വുദൂ
ചെയ്യുമായിരുന്നു. (ഇബ്നുമാജ)
2. വലിയ
അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്
ഉദ്ദേശിക്കുകയാണെങ്കില്
ഗുഹ്യഭാഗം കഴുകുകയും വുദൂഅ്
ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)
3. കിടക്കുന്നതിന് മുന്നെ വിരിപ്പ്
തട്ടിക്കൊട്ടണമെന്ന്
ഹദീസുകളില് ‍വന്നിട്ടുണ്ട്.
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
www.raulathululoom.blogspot.com

ഉറങ്ങാന് ‍കിടക്കുമ്പോള് നബി(സ.അ)തങ്ങള്
ഓതിയിരുന്ന സൂറത്തുകള്
---------------------------------------------
-------
1. സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും
ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്മുദി)
2. സുമര്, ഇസ്റാഅ്
സൂറത്തുകളും ഉറങ്ങാന് ‍നേരത്ത്
ഓതാറുണ്ടായിരുന്നു. (തുര്മുദി)
3. ഹദീദ്, ഹശര്, സ്വഫ്ഫ്, ജുമുഅ, തഗാബുന്,
അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്മുദി, നസാഈ)
4. സൂറത്തുല് കാഫീറൂന്
ഓതിയിട്ടേ നബി (സ.അ)കിടക്കാറു
ണ്ടായിരുന്നുള്ളൂ. (ഥബ്റാനി)
www.raulathululoom.blogspot.com
█🖱█🖱█🖱█🖱█🖱█🖱█🖱█🖱
തുടരും...

knowledge Hunt -1

☄☄☄☄☄☄☄☄☄☄☄
🏅RAULATHUL ULOOM
OnlineMedia&CharityWing
Panjikkal, Badiadka, Ksd

                          Programmes
                          SEASON☝🏿
            2016 Feb 16-April 15
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
☄☄☄☄☄☄☄☄☄☄☄
www.raulathululoom.blogspot.com
www.facebook.com/raulathululoom
raulathululoom313@gmail.com
~•~•~•~•~•~•○{●}○~•~•~•~•~•~•~•
          അറിഞ്ഞതും...
                   അറിയേണ്ടതും
  🏹
     
                 Kň🎯wlėdge Huňt
                 '"'''''''''''''''''''''''''''''''''''''''''''''''''''''''''''''
                                ↙🎣

Kň🎯wlėdge Huňt1⃣
〰〰〰〰〰〰〰〰〰

📖ഏറ്റവും കൂടുതൽ
വായിക്കപ്പെടുന്ന ഗ്രന്ഥം
〰〰〰〰〰〰〰〰〰

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പാരായണം ചെയ്യുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ.
www.raulathululoom.blogspot.com
█🖱█🖱█🖱█🖱█🖱█🖱█🖱█🖱
Kň🎯wlėdge Huňt2⃣
〰〰〰〰〰〰〰〰〰
🐧പറക്കാത്ത പക്ഷി
〰〰〰〰〰〰〰〰〰

വാലില്ലാത്തതും പറക്കാന്‍ കഴിവില്ലാത്തതുമായ പക്ഷിയാണ്‌ കിവി. ന്യൂസിലണ്ടിന്‍െറ ദേശീയ പക്ഷി കൂടിയാണിത്‌. ശരീരമാകെ തൂവലുകള്‍ കൊണ്ട്‌ മൂടപ്പെട്ടിരിക്കുന്നതിനാല്‍ കിവിയുടെ ചിറകുകള്‍ പുറത്തുകാണുകയില്ല. ഏകദേശം ഒരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷി 75 ദിവസം അടയിരുന്നാണ്‌ മുട്ട വിരിയിക്കുത്തത്‌. 1.5 മുതൽ 4 കിലോഗ്രാം വരെ ഭാരവും, 65 സെന്റീമീറ്റർ വരെ നീളവുമുണ്ട്.
 കിവി യുടെ പ്രക്രിയ‍ ഏറെ പഠന വിധേയമായമായിട്ടുണ്ട്. ഭൂമിശാസ്ത്ര പരമായ കാരണങ്ങളാൽ ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റപ്പെട്ടു കിടന്നതും, ഭീഷണിയായി മറ്റുജന്തുക്കൾ ഇല്ലാതിരുന്നതും ഇവയുടെ പരിണാമത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആൺ കിളികൾ ഉണ്ടാക്കുന്ന ശബ്ദത്തിൽ നിന്നാണ് കിവി എന്ന പേരുണ്ടായത്.
രണ്ട് കാലുകളും മൂർച്ചയേറിയ കൊക്കും ഉപയോഗിച്ചാണ് ഇവ ഇര തേടുന്നത്.
www.raulathululoom.blogspot.com
█🖱█🖱█🖱█🖱█🖱█🖱█🖱█🖱
Kň🎯wlėdge Huňt3⃣
〰〰〰〰〰〰〰〰〰
🕴നോബൽ സമ്മാനം
〰〰〰〰〰〰〰〰〰

സമാധാനം,വൈദ്യശാസ്ത്രം,ഭൗതികശാസ്ത്രം,രസതന്ത്രം,സാഹിത്യം,സാമ്പത്തികംതുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് നൽകുന്ന ഉന്നത പുരസ്കാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സമ്മാനമാണ് നൊബേൽ സമ്മാനം
പ്രശസ്ത ശാസ്ത്രജ്ഞനായ ആൽഫ്രഡ്  നോബലിൻറെ സ്മരണാർഥമാണ് നോബേൽ സമ്മാനം ഏർപ്പെടുത്തിയത്. ഒക്ടോബർ.21ആണ് ആൽഫ്രഡ് നൊബേൽ ജന്മദിനം.
ഡൈനാമറ്റ് എന്ന സ്ഫോടക വസ്തു കണ്ടുപിടിച്ച അദ്ദേഹം പ്രശസ്തനായ രസതന്ത്രജ്ഞനും എഞ്ചിനീയറും കൂടിയാണ് താൻ കണ്ട് പിടിച്ച ടൈനാമിറ്റിക് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത് എന്ന് തിരിച്ചറിഞ്ഞ അദ്ദേഹംതാൻ സമ്പാദിച്ച സമ്പത്ത് മുഴുവൻ ജന നന്മക്ക് വിനിയോഗിക്കുകയായിരുന്നു.
www.raulathululoom.blogspot.com
█🖱█🖱█🖱█🖱█🖱█🖱█🖱█🖱
☄☄☄☄☄☄☄☄☄☄☄
തുടരും...