Pages

latest post

Breaking
Loading...

2016, ജൂൺ 2, വ്യാഴാഴ്‌ച

എസ് എസ് എഫ് കന്യാന പഞ്ചിക്കൽ യൂണിറ്റ് സമ്മേളനം 3 ന്


ബദിയടുക്ക: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് കന്യാന പഞ്ചിക്കൽ യൂണിറ്റ് സമ്മേളനം 3 വെള്ളിയാഴ്ച പഞ്ചിക്കൽ വിദ്യാപുരത്ത് നടക്കും. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ്.ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. റാഫി അഹ്‌സനി കാന്തപുരം ഇസ്ലാം, ആദര്‍ശം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. അബ്ദുറഹീം സഖാഫി ചിപ്പാർ പ്രമേയ പ്രഭാഷണം നടത്തും. ഫൈസൽ സൈനി സഖാഫി, സൈഫുദ്ദീൻ കോരിക്കാർ സാബിത് ബദിയടുക്ക,നിസാം മുംബൈ ഇഖ്ബാൽ ആലങ്കോൾ, തുടങ്ങിയ ജില്ലാ, ഡിവിഷൻ ഭാരവാഹികൾ സംബന്ധിക്കും. എ.കെ സഖാഫി സ്വാഗതവും സവാദ് ചുള്ളിക്കാന നന്ദിയും പറയും.