Pages

latest post

Breaking
Loading...

2016, ഫെബ്രുവരി 21, ഞായറാഴ്‌ച

കേരള മുസ്ലിം ജമാഅത്ത്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു


മുഹിമ്മാത്ത്‌ നഗര്‍ : കേരള മുസ്ലിം ജമാഅത്ത്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനംസമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍   ഉല്‍ഘാടനം ചെയ്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്രഫ് അസ്സഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു.പി അലവിക്കോയ തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് യു.പി.എസ് തങ്ങള്‍ മിനി എസ്റ്റേറ്റ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മൂസല്‍ മദനി തലക്കി, എ.ബി മൊയ്തു സഅദി ചേരൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, മുക്രി ഇബ്രാഹിം ഹാജി, ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
 കേരള മുസ്ലിം ജമാഅത്ത് പ്രഥമ ജില്ലാ കമ്മിറ്റി ഭാരവാഹികളായി
സയ്യിദ്‌ മുഹമ്മദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദ്രോസി കല്ലക്കട്ട(പ്രസിഡണ്ട്‌), ഹമീദ്‌ മൌലവി ആലംപാടി(ജന.സെക്രട്ടറി), ടി.സി.മുഹമ്മദ്‌ കുഞ്ഞി ഹാജി ചെറുവത്തൂര്‍ (ഫിനാന്‍ഷ്യല്‍ സെക്രട്ടറി), കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ഇബ്രാഹിം ഹാജി ഉപ്പള, ഷാഹുല്‍ ഹമീദ്‌ ഹാജി ഉദിനൂര്‍ (വൈസ്‌.പ്രസിഡന്റ്), സുലൈമാന്‍ കരിവെള്ളൂര്‍, ഇ.പി.എം കുട്ടി, അബ്ദുള്ള മാസ്റ്റര്‍, അബ്ദുല്‍ ഹകീം ഹാജി കളനാട്‌ (ജോയിന്റ്‌.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

പുണ്ടൂരില്‍ സ്വലാത്ത്‌ വാര്‍ഷികവും അനുസ്മരണ സമ്മേളനവും 28ന്


ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് പുണ്ടൂര്‍ യൂണിറ്റ് സ്വലാത്ത്‌ വാര്‍ഷികവും,താജുല്‍ ഉലമാ-നൂറുല്‍ ഉലമാ ആണ്ട് നേര്‍ച്ചയും മതവിജ്ഞാന സദസ്സും ഫെബ്രുവരി 28ഞായറാഴ്ച വൈകുന്നേരം പുണ്ടൂര്‍ പോസോട്ട് തങ്ങള്‍ നഗറില്‍ നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറസാഖ് മൌലവി കൊടിമൂല പതാക ഉയര്‍ത്തും.
   തുടര്‍ന്ന്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ്‌ യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നിര്‍വ്വഹിക്കും, ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസിയുടെ ആദ്യക്ഷതയില്‍ SYS ജില്ലാ പ്രസിഡന്റ്  സയ്യിദ്‌ പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും, സമാപന കൂട്ട്പ്രാര്‍ത്ഥനയ്ക്ക് സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും, സിദ്ദീക്ക് ഹനീഫി, ഇബ്രാഹിം സഖാഫി അറ്ലടുക്ക, അബൂബക്കര്‍ ഫൈസി കുംബടാജെ, എസ്.എം. ഇബ്രാഹിം സഖാഫി പുത്തൂര്‍, അബ്ദുല്‍ വാഹിദ്‌ സഖാഫി, അശ്രഫ് മൌലവി പുത്രോടി, എ.കെ സഖാഫി കന്യാന, ബഷീര്‍ സഖാഫി കൊല്ല്യം,നൂറുദ്ധീന്‍ മുസ്ലിയാര്‍ നെക്രാജെ, മുഹമ്മദ്‌ മദനി നാരമ്പാടി, അബൂബകര്‍ സഖാഫി അന്നടുക്ക, റസാഖ് മുസ്ലിയാര്‍ നെക്രാജെ, ഉസ്മാന്‍ മൌലവി, യൂസുഫ്‌ സഖാഫി നാരമ്പാടി, ഉമര്‍ സഖാഫി പള്ളത്തൂര്‍, സിദ്ദീഖ്‌ പൂത്തപ്പലം, കെ.എച്ച് അബ്ദുള്ള മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ അമാനി, യൂസുഫ്‌ മുസ്ലിയാര്‍ കുതിങ്കില, സഈദ് ചെണ്ടത്തൊടി, ഹമീദലി മാവിനകട്ട, അബ്ദുറഹ്മാന്‍ സഅദി, മുഹമ്മദ്‌ പി.എം, അബൂബക്കര്‍ പനിയ, അബ്ദുള്ള ബോംബെ, അബ്ദുറസാക്‌ മൌലവി അക്കര, ശിഹാബ്‌ കെ.എസ്, അശ്രഫ് ബി.എ, അബൂബക്കര്‍ സോണ, ഉമ്പു മൂല തുടങ്ങിയ മഹത് വ്യെക്തികള്‍ വേദിയെ അലങ്കരിക്കും, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും, ഹുസൈന്‍ ഹിമമി നന്ദിയും പറയും..

2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

റൗളത്തുൽ ഉലൂം ഓന്‍ലൈന്‍ സമിതി നിലവില്‍ വന്നു


ദിയടുക്ക, കന്യാന പഞ്ചിക്കല്ലില്‍ ജനുവരി 23 ന് സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ശിലാസ്ഥാപനം നിര്‍വഹിച്ച്, സയ്യിദ്‌ പി.എസ് ആറ്റക്കോയ അല്‍ബാഹസന്‍ പഞ്ചിക്കല്‍ തങ്ങളവര്‍കളുടെ മഹനീയ നേതൃത്വത്തില്‍ വളര്‍ന്നു വരുന്ന നൂതന വിദ്യാഭ്യാസ, ആതുരസേവന സംരംഭം- റൌളതുല്‍ ഉലൂം സെന്‍ററിന്‍റെ ഓണ്‍ലൈന്‍ പ്രചരണവും, ദഅവാ പ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ച് ഓണ്‍ലൈന്‍ സമിതിക്ക്‌ രൂപം നല്‍കി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുന്നീ പ്രവര്‍ത്തകരെ സമിതിയുടെ കോ ഓര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തു. സയ്യിദ്‌ പി.എസ് ആറ്റക്കോയ അല്‍ബാഹസന്‍ പഞ്ചിക്കല്‍ തങ്ങളുസ്ഥാദിന്‍റെ ‘നസ്വീഹ’ത്തോടെ ഓണ്‍ലൈന്‍ പരിപാടികള്‍ക്ക്‌ തുടക്കമായി.
   ഭാരവാഹികള്‍: അബ്ദുള്ളക്കുഞ്ഞി സഖാഫി കന്യാന(ചെയര്‍മാന്‍), സാബിത്ത് ബദിയടുക്ക (കണ്‍വീനര്‍), ഹമീദലി മാവിനകട്ടെ(ഫിനാന്‍സ്‌, കണ്‍വീനര്‍), ലത്തീഫ്‌ പള്ളത്തടുക്ക, ഇഖ്ബാല്‍ ആലങ്കോട്, സയ്യിദ്‌ അഖീല്‍ കന്യാന(വൈസ്‌.ചെയര്‍മാന്മാര്‍),ബഷീര്‍ ചക്കുടല്‍, ശിഹാബ്‌ കന്യാന (ജോയിന്‍റ് കണ്‍വീനര്‍മാര്‍), അബൂബക്കര്‍ ബെളിഞ്ച (മദീന), റാഫി കന്യാന (ദുബായ്), നിസാം കന്യപ്പാടി (മുംബൈ), സത്താര്‍ കൊരിക്കാര്‍ (ദമ്മാം), ഹമീദ്‌ മദനി ബീജന്തട്ക (ഒമാന്‍), അസീസ്‌ പള്ളിക്കണ്ടം (യു.എ.ഇ നാഷണല്‍), നൂറുദ്ദീന്‍ പെരഡാല (ബഹ്‌റൈന്‍), മാഹിന്‍ എര്‍മാളം(ഖത്തര്‍ എന്നിവര്‍ കോ ഓര്‍ഡിനേട്ടര്‍മാരാണ്.