Pages

latest post

Breaking
Loading...

2015, നവംബർ 29, ഞായറാഴ്‌ച

റൗളത്തുൽ ഉലൂം

കാസറഗോഡ് ജില്ലയിലെ ബദിയഡുക്ക പഞ്ചായത്തിൽപെട്ട കന്യാന - പഞ്ചിക്കല്ലിൽ സ്ഥിതി ചെയ്യുകയാണ് റൗളത്തുൽ ഉലൂം എഡ്യൂക്കേഷൻ ചാരിറ്റബിൾ സെന്റർ. 2003 മുതൽ ഇതിനു കീഴിൽ ബദർ ജുമാ മസ്ജിദും, സിറാജുൽ ഹുദാ സുന്നി മദ്രസയും സ്കൂൾ സൗകര്യത്തോടെ 25 ഓളം വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന ദർസും വളരെ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.


വിദ്യാഭ്യാസ പരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണിത്. കൂലി വേലയും കാർഷികവൃത്തി ചെയ്തുമാണ് ദൈനംദിന ജീവിതം കഴിയുന്നതിലധികം കുടുംബവും. ഇത്തരം ഒരു സ്ഥാപനം സംഘടിപ്പിച്ചു വരുന്ന വൈജ്ഞാനിക ആത്മീയ വേദികളിൽ പരശ്ശതം പേർ പങ്കെടുത്തു വരുന്നു. സയ്യിദ് പി. എസ്. ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ ഇത്തരം മജ്‌ലിസുകൾക്കു നേതൃത്വം നൽകി വരുന്നു.



സെക്കണ്ടറി മദ്രസ
_______________

 ചുറ്റു ഭാഗങ്ങളിലെ മഹല്ലുകളിൽ പ്രാഥമിക തലത്തിൽ തന്നെ മദ്രസ വിദ്യാഭ്യാസം നിർത്തുന്ന ദുഃഖകരമായ കാഴ്ച കണ്ടു വരുന്നതിനാൽ ഉന്നത വിജ്ഞാനത്തിനുതകുന്ന ഒരു മദ്‌റസ അനിവാര്യമായി മാറുന്നു.ഇതിനു പരിഹാരമയാണ് സെക്കൻഡറി മദ്രസ ആരംഭിച്ചത്.


മസ്ജിദും
_______________

വിജ്ഞാനത്തിന്റെയും വിശ്വാസത്തിന്റെയും ഉറവിട സ്ഥലം മസ്ജിദുകളാണ്. അൽഹംദുലില്ലാഹ്... ഇവിടെ വിശാലമായ ഇരുനില ജുമാ മസ്ജിദും ഉയർന്നു വന്നു.



താജുൽ ഉലമ സ്മാരക ദർസ്
_______________

ധുനിക കാലഘട്ടത്തിൻറെ സ്പന്ദനങ്ങറിഞ്ഞ പണ്ഡിതരിലാണ് ഈ സമൂഹത്തിലെ സാംസ്‌കാരിക ജീർണതകൾക്കെതിരെ ശബ്ദമുയർത്താനുള്ള ത്രാണിയും വിവിധ അധിനിവേശങ്ങളെ ചെറുക്കാനുള്ള കരുത്തും ആർജിച്ച ഒരു പ്രബോധകനിരയെ മത ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം നൽകി വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് താജുൽ ഉലമ സ്മാരക ദർസ് ആരംഭിച്ചത്.

അഗതി സംരക്ഷണം
_______________

ഗതികളുടെ പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങളാണ് ഇന്നിന്റെ ജിഹാദ്. സമൂഹത്തിലെ ദരിദ്രരെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥിര സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കംപ്യൂട്ടർ
_______________

തൊഴിൽ രംഗത്ത് ഒട്ടേറെ അവസരങ്ങൾ പ്രധാനം ചെയ്യുന്നതാണ് കമ്പ്യൂട്ടർ മേഖല. നമ്മുടെ സമൂഹം ഈ രംഗത്ത് പിന്നോക്കാവസ്ഥയിലാണ്. ഏവർക്കും മികച്ച കമ്പ്യൂട്ടർ പഠനത്തിലൂടെ ലക്‌ഷ്യം വെക്കുന്നത്.

തൊഴിൽ പരിശീലനം
_______________

നാടിൻറെ സാമ്പത്തിക പിന്നോക്കവസ്ഥക്ക് പരിഹാരം കാണാൻ കൈത്തൊഴിലുകളും  കുടുംബങ്ങൾക്ക് വരുമാനമാർഗം കണ്ടെത്താനുതകുന്ന ചെറുകിട വ്യവസായങ്ങളും പരിശീലിപ്പിക്കുന്ന വിപുലമായൊരു  തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങുവാൻ ആഗ്രഹിക്കുന്നു.

ഉദ്ദേശിക്കുന്നവ
_______________

-ഇംഗ്ലീഷ് മീഡിയം സ്കൂൾ
-ബനാത്ത്
-നൂറുൽ ഉലമ സ്മാരക ലൈബ്രറി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ