Pages

latest post

Breaking
Loading...

2018, സെപ്റ്റംബർ 15, ശനിയാഴ്‌ച

എം.പി ഫൈസിയെ ആദരിക്കും



ബദിയടുക്ക : പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ എം.പി.ഫൈസി നെക്രാജയെ ആദരിക്കും. സെപ്റ്റംബർ 16 ന് കന്യാന പഞ്ചിക്കൽ റൗളത്തുൽ ഉലൂം സംഘടിപ്പിക്കുന്ന സാദാത്തീങ്ങളുടെ ആണ്ടു നേർച്ചയും മാസാന്ത സ്വലാത്ത് മജ്‌ലിസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ ആദരിക്കും

സയ്യിദ് പി.എസ്. ആറ്റക്കോയ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി പാത്തൂർ ഉദ്‌ബോധനം നടത്തും. സമാപന കൂട്ടുപ്രാര്ഥനക്ക് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും


സയ്യിദ് യു. പി. എസ്. തങ്ങൾ അർളടുക്ക, സയ്യിദ് യു. പി.എസ്. തങ്ങൾ ആലംപാടി, സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്‌സനി തങ്ങൾ പെരഡാല, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, വൈ.എം. അബ്ദുറഹ്മാൻ അഹ്‌സനി, മുഹമ്മദ് ശരീഫ് സൈനി, സുഹൈൽ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ സംബന്ധിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ