Pages

latest post

Breaking
Loading...

2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

റൗളത്തുൽ ഉലൂം സംഘടിപ്പിക്കുന്ന മിഅറാജ് ആത്മീയ സംഗമം ഞായറാഴ്ച രാത്രി ദമ്മാമിൽ


ദമ്മാം : റൗളത്തുൽ ഉലൂം എടുക്കേഷനൽ ആൻഡ്‌ ചാരിറ്റബിൾ സെന്റർ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23ന് വിശുദ്ദ മിഹ്രാജ് രാവിൽ ദമ്മാം സഅദിയ മജ്ലിസിൽ ആത്മീയ സംഗമം സംഘടിപ്പിക്കും. രാത്രി 9:30ന് ആരംഭിക്കുന്ന പരിപാടിയിൽ എസ്. വൈ. എസ്. കാസറഗോഡ് ജില്ലാ പ്രസിഡന്റും റൗളത്തുൽ ഉലൂം സാരഥിയുമായ സയ്യിദ് പി.എസ് ആറ്റക്കോയ അൽ ബാഹസൻ പഞ്ചിക്കൽ മിഹ്രാജ് സന്ദേശ പ്രഭാഷണവും കൂട്ട് പ്രാർഥനയും നടത്തും. ഐ.സി.എഫ്, ആർ.എസ്.സി, കെ.സി.എഫ്  തുടങ്ങിയ സംഘടനാ നേതാക്കളും, സഅദിയ, മുഹിമ്മാത്ത്, മജ്മഹ്, അൽ മഖർ, മർകസ്, സിറാജുൽ ഹുദാ തുടങ്ങിയ സ്ഥാപന കമ്മിറ്റി ഭാരവാഹികളും പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് ' സാന്ത്വനം കാസറഗോഡ്' പ്രത്യേക യോഗവും, പദ്ധതി പ്രഖ്യാപനവും നടക്കും.
       മുഹമ്മദ്‌ പുണ്ടൂറിന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹി യോഗം യൂസുഫ് സഅദി അയ്യങ്കേരി ഉദ്ഘാടനം ചെയ്തു, സ്ഥാപന സാരഥി  സയ്യിദ് പി.എസ്  ആറ്റക്കോയ അൽ ബാഹസൻ തങ്ങൾ വിഷയാവതരണം  നടത്തി.  സിദ്ദീഖ് സഖാഫി ഉറുമി, സലീം ഓലപ്പീടിക, അബ്ബാസ്‌ ഹാജി കുഞ്ചാർ, ലത്തീഫ് പള്ളത്തടുക്ക, നാസർ ദേലംപാടി, മജീദ്‌ സഖാഫി, അനീസ്‌ ബാളിയൂർ, സാബിത്ത് അടൂർ തുടങ്ങിയവർ സംസാരിച്ചു.  സാബിത് ബദിയടുക്ക സ്വാഗതവും, സാജിദ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

2017, ഏപ്രിൽ 14, വെള്ളിയാഴ്‌ച

നെക്രാജെ യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്. എഫ് സ്വലാത്ത് വാർഷികവും മുഹിമ്മാത്ത് സിൽവർ ജൂബിലി പ്രചരണവും സംഘടിപ്പിച്ചു


നെക്രാജെ : തായൽ നെക്രാജെ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്. എഫ്  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് മജ്‌ലിസിന്റെ ആറാം വാർഷികവും മുഹിമ്മാത്ത് സിൽവർ ജൂബിലി പ്രചരണവും നെക്രാജെ താജുൽ ഉലമ കൾച്ചറൽ സെന്ററിൽ വിപുലമായി  സമാപിച്ചു. നൂറുദ്ധീൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ എം.പി  അബ്ദുള്ള ഫൈസി നെക്രാജെ ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുൽഖാദർ സഖാഫി മുഖ്യ പ്രഭാഷണം നടത്തി,സയ്യിദ് സീതിക്കോയ തങ്ങൾ അൽ ഐദറൂസി സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാർത്ഥനയ്ക്കും  നേതൃത്വം നൽകി. അബുറസാഖ് മുസ്ലിയാർ നെക്രാജെ,  എ.കെ സഖാഫി കന്യാന, അലവി ഹനീഫി ബീജന്തടുക്ക, അബ്ദുറഹ്മാൻ ഹാജി ചെടേക്കാൽ, കെ.എം.എ  ഹമീദ് ഹാജി, സൈഫുദ്ദീൻ സഅദി തുടങ്ങിയവർ പ്രസംഗിച്ചു. അബൂബക്കർ സഅദി നെക്രാജെ സ്വാഗതവും കെ. പി മുഹമ്മദ്‌ മുസ്ലിയാർ നന്ദിയും പറഞ്ഞു.

2017, ഏപ്രിൽ 13, വ്യാഴാഴ്‌ച

എസ്.എസ്.എഫ് നെക്രാജെ സെക്ടർ നുബ്ഹ ഇന്ന് ദാറുൽ ഇഹ്സാനിൽ


നെക്രാജെ : എസ്.എസ്.എഫ്  യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന 'സുംറ'കൾക്ക്  മുന്നോടിയായി സെക്ടർ കേന്ദ്രങ്ങളിൽ  ഡിവിഷൻ സാരഥികളുടെ നേതൃത്വത്തിൽ നടക്കുന്ന  വിശദീകരണ വേദിയായ നുബ്ഹ നെക്രാജെ സെക്ടറിൽ ഇന്ന്  വൈകുന്നേരം 4 മണിക്ക് ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടക്കും,  ഡിവിഷൻ വൈസ് പ്രസിഡണ്ട്‌  ഫൈസൽ സൈനി പെരഡാല നേതൃത്വം നൽകും.  സെക്ടർ എക്സികുട്ടീവ് മെമ്പർമാരും,  യുണിറ്റ് പ്രസിഡന്റ്‌ സെക്രട്ടറിമാരും,  ട്രെയിനിംഗ് കൺവീനറുമാണ് നുബ്ഹയിൽ സംബന്ധിക്കേണ്ടതെന്ന്‌ ഭാരവാഹികൾ അറിയിച്ചു.

2017, ഏപ്രിൽ 12, ബുധനാഴ്‌ച

റൗളത്തുൽ ഉലൂം ദമ്മാം കമ്മിറ്റി നിലവിൽ വന്നു



News : 10/04/2017 Dammam

ദമ്മാം : കാസറഗോഡ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കന്യാന, പഞ്ചിക്കല്ലിൽ വിജയകരമായ മൂന്ന്  വർഷങ്ങൾ പിന്നിടുന്ന നൂതന വിദ്യാഭ്യാസ-ആതുര സേവന സംരംഭമായ റൗളത്തുൽ ഉലൂം എഡ്യൂക്കേഷനൽ ആൻഡ്‌ ചാരിറ്റബിള് സെന്ററിന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ദമ്മാമിൽ സ്ഥാപനത്തിന്റെ അഭിവന്യ സാരഥി സയ്യിദ് പി. എസ്. ആറ്റക്കോയ അൽ ബാഹസൻ തങ്ങളുടെ മഹനീയ സാനിധ്യത്തിൽ  റൗളത്തുൽ ഉലൂം ദമ്മാം കമ്മിറ്റി നിലവിൽ വന്നു. ദമ്മാം  സഅദിയയിൽ  നടന്ന രൂപീകരണ യോഗം സഅദിയ പ്രസിഡന്റ് കുഞ്ചാർ അബ്ബാസ്‌ ഹാജിയുടെ അധ്യക്ഷതയിൽ  യൂസുഫ് സഅദി അയ്യങ്കേരി ഉദ്ഘാടനം ചെയ്തു. 

ഭാരവാഹികളായി മുഹമ്മദ്‌ പുണ്ടൂർ (പ്രസിഡന്റ്‌ ) അഹമ്മദ്‌ സാബിത്‌ ബദിയടുക്ക (ജനറൽ സെക്രട്ടറി) അബ്ദുൽ റഹ്മാൻ കറുവത്തടുക്ക (ട്രഷറർ) ലതീഫ്‌ പള്ളത്തടുക്ക, മജീദ്‌ സഖാഫി സീതാംഗോളി (വൈസ്‌ പ്രസിഡന്റ്‌ ) സാജിദ്‌ കൊറ്റുമ്പ, സാലിം കോരിക്കാർ (ജോയിൻ സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
      അബ്ബാസ്‌ സഖാഫി കൊടിയമ്മ, മുബാറക് സഅദി വണ്ടൂർ, അബ്ബാസ്‌  ഹാജി കുഞ്ചാർ,  സിദ്ദീഖ് സഖാഫി ഉറുമി, ഹബീബ് സഖാഫി, അബ്ദുൽ ഖാദർ സഅദി  കൊറ്റുമ്പ, മൊയ്ദീൻ ഹാജി കൊടിയമ്മ, മുനീർ ആലംപാടി, അനീസ്‌ ബാളിയൂർ,  ഹസൈനാർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും സാബിത് ബദിയടുക്ക നന്ദിയും പറഞ്ഞു.

2017, ഏപ്രിൽ 11, ചൊവ്വാഴ്ച

പഞ്ചിക്കല്‍ തങ്ങള്‍ക്ക് ദമ്മാമില്‍ ഉജ്ജ്വല വരവേല്‍പ്പ്‌

 
News : 10/04/2017 Dammam
ദമ്മാം : ഹൃസ്വ സന്ദർശനാർത്ഥം സൗദി അറേബ്യയിലെത്തിയ റൗളത്തുൽ ഉലൂം കാര്യദർശിയും എസ്. വൈ. എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ സയ്യിദ് പി. എസ് ആറ്റക്കോയ തങ്ങൾക്ക്‌  ഐ. സി. എഫ്,  ആർ. എസ്. സി,  സാന്ത്വനം കാസറഗോഡ്,  സഅദിയ ദമ്മാം,  മുഹിമ്മാത്ത് ദമ്മാം, കെ. സി. എഫ്  തുടങ്ങിയ സംഘടനാ സ്ഥാപന സാരഥികളുടെ നേതൃത്വത്തിൽ സഅദിയ ദമാം ഓഫീസിൽ ഉജ്വല സ്വീകരണം നൽകി,  പരിപാടിയിൽ എസ്. വൈ. എസ് കാസറഗോഡ് ജില്ലാ സാന്ത്വന പദ്ധതികളും,  റൗളത്തുൽ ഉലൂം പ്രവർത്തനങ്ങളും സജീവ ചർച്ചയായി.

2017, ഏപ്രിൽ 8, ശനിയാഴ്‌ച

പഞ്ചിക്കല്‍ തങ്ങള്‍ സൗദിയില്‍


മുസ്ലിം ലോകം നേരിട്ടുകൊണ്ടിരിക്കുന്നത്‌ പ്രതിസന്ധികളുടെ കാലം : സലീം സഅദി മലപ്പുറം

ബദിയടുക്ക : മുസ്ലിം ലോകം നേരിട്ട്‌ കൊണ്ടിരിക്കുന്നത്‌ പ്രതിസന്ധികളുടെ കാലമെന്ന് സലീം സഅദി മലപ്പുറം. റൗളത്തുൽ ഉലൂം മാസാന്ത സ്വലാത്ത്‌ മജ്ലി സിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംകൾക്ക്‌ നേരെയുള്ള അക്രമങ്ങളും യുദ്ധങ്ങളും കൊലപാതകങ്ങളും അധികരിച്ചുകൊണ്ടിരികുകയാണു. മുസ്ലിം രാഷ്ട്രങ്ങളിൽ സമാധാനം നഷ്ടപെടുന്നു.പഴയ കാലങ്ങളിലെ ആത്മീയതയിലേക്ക്‌ തിരിച്ചു വരാൻ നാം തയാറായാൽ നമുക്ക്‌ സമാധാനം വീണ്ടെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം ഉണർത്തി. ബഹുമാനിക്കാൻ നിർബന്ധമാക്കപ്പെട്ട കാര്യങ്ങളെ ബഹുമാനിക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

സീതി കുഞ്ഞി മുസ്ലിയാരുടെ അധ്യക്ഷതയിൽ ഹനീഫ്‌ സഅദി ഉദ്ഘാടനം ചെയ്തു. സ്വലാത്ത്‌ മജ് ലിസിനും കൂട്ട്‌പ്രാർത്തനക്കും സയ്യിദ്‌ പി.എസ്‌. ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ നേതൃത്വം നൽകി. അബ്ദുല്ല സുഹ്‌രി തുപ്പക്കൽ, ഹസൻ സഖാഫി മാൻഗലൂർ, അക്ബർ നെക്രാജെ, സീതി കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, ഹമീദലി മാവിനക്കട്ട, കെ കെ അലി ഹാജി കന്യാന, ടി.കെ.റഷീദ്, ഹമീദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
എ.കെ സഖാഫി കന്യാന സ്വാഗതവും മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.