Pages

latest post

Breaking
Loading...

2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഇന്ന് കന്യാന പഞ്ചിക്കല്ലിൽ
വൈകുന്നേരം 4 മണിക്ക്‌
SSF സൗഹൃദ ചായ

സൗഹാർദ്ദത്തിൻ്റെ മധുര ചിത്രങ്ങളാണ് കേരളിയ ചരിത്രം.
നാട്ടിൻപ്പുറത്തെ ചായക്കടകൾക്ക് പോലും ജാതി  മത വൈചാത്യങ്ങൾ മറന്ന് ഒന്നിച്ചിരുന്ന് കഥ ചൊല്ലാനുണ്ട്. എവിടെ വെച്ചാണീ ചിത്രം നമുക്ക് നഷ്ടപ്പെട്ടത്..

തൊപ്പി ധരിച്ചവനും കുറിയിട്ടവനും
തോളോട് തോൾ ചേർന്ന് നടന്ന സമ്പന്നമായ ഭൂതകാലം നമുക്കുണ്ട്. എന്നാൽ സമ്പന്നമായ ആ ദൂതകാലം ഗൃഹാതുരത ഉണർത്തുന്ന വെറും ഓർമകൾ മാത്രമായി അവശേഷിക്കതക്ക വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്‌.. ജാതിയുടേയും മതത്തിൻ്റെയും വേലിക്കെട്ടുകൾ ഇല്ലാതെ ചായ കുടിച്ചും, കഥ പറഞ്ഞും സൗഹൃദങ്ങൾ പങ്കുവെച്ച  ആ നന്മയുടെ കാലത്തേക്ക് നമുക്ക് തിരിച്ചു പോകാം..

സൗഹൃദ ചായ
ഇന്ന്
ഒക്ടോബർ 15-10-2016 ശനി
വൈകുന്നേരം. 4.00 മണിക്ക്
നടക്കുകയാണ്.

എല്ലാവരെയുംപരിപാടിയിലേക്ക്
ഹൃദ്യമായി ക്ഷണിക്കുന്നു....

SSF കന്യാന‍  യൂണിറ്റ്

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

റൗളത്തുൽ ഉലൂം മാസാന്ത സ്വലാത്ത് മജ്‌ലിസും സാദാത്തീങ്ങളുടെ ആണ്ട് നേർച്ചയും ഇന്ന് പഞ്ചിക്കല്ലിൽ


----------------
ബദിയടുക്ക : കന്യാന പഞ്ചിക്കൽ റൗളത്തുൽ ഉലൂം എഡ്യൂക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസും സാദാത്തീങ്ങളുടെ ആണ്ട് നേർച്ചയും ഇന്ന് വൈകുന്നേരം 7 മണിക്ക് കന്യാന പഞ്ചിക്കൽ താജുൽ ഉലമ നഗറിൽ നടക്കും. ജുമഅക്ക് ശേഷം 1.30 ന് റൗളത്തുൽ ഉലൂം സെൻറെറിനു കുറ്റിയടിക്കൽ കർമ്മം ബഹു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിക്കും. സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് പി.എസ്.ആറ്റക്കോയ അൽ ബാ ഹസൻ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകും.  ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്യും. അബ്ദുൽ ലത്വീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തും.

മുഹമ്മദ് ഹനീഫ് സഅദി മാന്യ, മുഹമ്മദ് സഖാഫി പാത്തൂർ, ബഷീർ പുളിക്കൂർ, എം.പി.അബ്ദുല്ല ഫൈസി നെക്രാജെ, വാഹിദ് സഖാഫി, ഇബ്രാഹിം സഖാഫി അർളടുക്ക, ഹകീം ഹാജി കളനാട്, മുക്രി ഇബ്രാഹിം ഹാജി, അബൂബക്കർ ഫൈസി കുമ്പഡാജെ, അബൂബക്കർ കാമിൽ സഖാഫി, അഷ്‌റഫ് മുസ്ലിയാർ തുപ്പക്കൽ, ഉസ്മാൻ മുസ്ലിയാർ നാരമ്പടി, സീതി കുഞ്ഞി മുസ്‌ലിയാർ കന്യാന, മുഹമ്മദ് മാസ്റ്റർ പൂനൂർ, ജഹഫർ ഹിമമി കുദിങ്കില, എൻ.കെ.എം.മഹ്‌ളരി ബെളിഞ്ച
അലവി ഹനീഫി, അബൂബക്കർ സഅദി നെക്രാജെ, ബഷീർ സഖാഫി കൊല്ല്യം, അബ്ബാസ് സഖാഫി ബാപ്പാലിപൊനം, കെ.കെ.അലി ഹാജി കന്യാന, ഹമീദ് ഹാജി ആനക്കൽ, കെ.കെ.അബ്ബാസ് ഹാജി, ബി.കെ.മൊയ്തു ഹാജി, നൂറുദ്ധീൻ മുസ്ലിയാർ നെക്രാജെ, ടി.കെ.റഷീദ്, അബ്ദുല്ല മുസ്ലിയാർ കുദിങ്കില തുടങ്ങിയവർ സംബന്ധിക്കും. എ. കെ സഖാഫി സ്വാഗതവും അലി മാഷ് നന്ദിയും പറയും.