Pages

latest post

Breaking
Loading...

2017, ജൂൺ 12, തിങ്കളാഴ്‌ച

സമസ്ത പൊതുപരീക്ഷപഞ്ചിക്കല്‍ സിറാജുല്‍ ഹുദാമദ്‌റസക്ക് നൂറ്‌മേനി

സിറാജുൽ ഹുദ മദ്രസ പഞ്ചിക്കല്ലിനു നൂറുമേനി
ബദിയടുക്ക : 5,7 ക്ലാസുകളിലെ പൊതുപരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച്‌ സിറാജുൽ ഹുദാ മദ്രസ പഞ്ചിക്കൽ. വാർഷിക പൊതു പരീക്ഷയിൽ മികച്ച വിജയം
കരസ്തമാക്കിയ വിദ്യാര്‍ത്ഥികളേയും ഇതിന് കളമൊരുക്കിയ മുഅല്ലിമീങ്ങളെയും രക്ഷിതാക്കളേയും മദ്രസ മാനേജ്‌മന്റ്‌
അഭിനന്ദിച്ചു.

2017, ജൂൺ 4, ഞായറാഴ്‌ച

അലിഫ് ഡേ


ആയിരങ്ങള്‍ പങ്കെടുത്ത റൗളത്തുല്‍ ഉലൂം ഇഫ്താര്‍ സംഗമം നാടിനു ഉണര്‍വായി


ബദിയടുക്ക : കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം സംഘടിപ്പിച്ച സമൂഹ നോമ്പ്തുറയില്‍ ആയിരക്കണക്കിനു പേര്‍ സംബന്ധിച്ചു. എസ്. വൈ. എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്ലിന്റെ നേതൃത്വത്തില്‍ മാസാന്തം നടത്തി വരുന്ന സ്വലാത്ത് മജ്‌ലിസിനോട് അനുബന്ധിച്ച് നടന്ന ഇഫ്താര്‍ സംഗമം നാടിനു നവ്യാനുഭവം പകരുന്നതായിരുന്നു. സ്വലാത്ത് മജ്ലിസില്‍ മുഹമ്മദലി അഹ്‌സനി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാ ഹസന്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കി.




ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹനീഫ് സഅദി മാന്യ, സീതിക്കുഞ്ഞി മുസ്‌ലിയാര് കന്യാന, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഹിമമി, ബശീര്‍ ചക്കുടല്‍, കെ എന്‍ ഇബ്‌റാഹിം, ഹമീദലി മാവിനക്കട്ട, അലവി ഹനീഫി ബീജന്തടുക്ക, അഹമ്മദ് ഇഖ്ബാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

2017, ജൂൺ 2, വെള്ളിയാഴ്‌ച

റൗളത്തുല്‍ ഉലൂം സമൂഹനോമ്പ് തുറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ബദിയഡുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജ്യുക്കേഷന്‍ സെന്ററിന്റെ കീഴില്‍ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസും സമൂഹ നോമ്പുതുറയും വെള്ളിയാഴ്ച പഞ്ചിക്കല്‍ താജുല്‍ ഉലമാ നഗറില്‍ നടക്കും. എണ്ണൂറോളം പേർക്ക്‌ നോമ്പ്‌ തുറക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണു റൗളത്തുൽ ഉലൂം ഒരുക്കിയിരിക്കുന്നത്‌. സ്വലാത്ത്‌ മജ്‌ ലിസിൽ
മുഹമ്മദലി അഹ്‌സനി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാ ഹസന്‍ സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനക്കും നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹനീഫ് സഅദി മാന്യ, സീതിക്കുഞ്ഞി മുസ്‌ലിയാര്‍, വാഹിദ് സഖാഫി, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ അസീസ് ഹിമമി, ഇബ്‌റാഹിം സിദ്ദീഖി, സി എച്ച് അബ്ദുല്ല മൗലവി, ബശീര്‍ ചക്കുടല്‍, കെ എന്‍ ഇബ്‌റാഹിം, ഹമീദലി മാവിനക്കട്ട, അബ്ദുര്‍റഹ്മാന്‍ ഹാജി ചെടേക്കാല്‍, അലവി ഹനീഫി ബീജന്തടുക്ക, മമ്മുഞ്ഞിഹാജി, വടകര ഹാജി, അഹമ്മദ് ഇഖ്ബാല്‍, ഉസ്മാന്‍ മൗലവി, മുഹമ്മദ് മദനി നാരമ്പാടി. യൂസുഫ് സഖാഫി നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.