Pages

latest post

Breaking
Loading...

2017 ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

SYS കന്യാന യൂണിറ്റ് സമ്മേളനം ഒക്ടോബർ 20 ന്

ബദിയടുക്ക : യുവത്വം നാടുണർത്തുന്നു എന്ന പ്രമേയത്തിൽ എസ്. വൈ. എസ് യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന യൂണിറ്റ് സമ്മേളനം ഒക്ടോബർ 20 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പഞ്ചിക്കൽ യൂത്ത് സ്‌ക്വയറിൽ നടക്കും. വൈകുന്നേരം 6 മണിക്ക് സ്വാഗതസംഘം ചെയർമാൻ അബ്ദുറഹ്മാൻ കന്യാന പതാക ഉയർത്തലോട് കൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.

വാഹിദ് സഖാഫിയുടെ അധ്യക്ഷതയിൽ  ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം നിർവ്വഹിക്കും. സീതി കുഞ്ഞി മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.  പാത്തൂർ മുഹമ്മദ് സഖാഫി വിഷയാവതരണവും  നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണവും നടത്തും.

അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, മുഹമ്മദ് ഹനീഫ് കാമില്‍ സഖാഫി അല്‍-അസ്ഹരി, ഹസൈനാര്‍ മദനി കൊണ്ടങ്കേരി, അബൂബക്കര്‍ സഅദി നെക്രാജെ, എ. കെ. സഖാഫി കന്യാന, അസീസ് ഹിമമി ഗോസാഡ, യൂസഫ് മുസ്‌ലിയാര്‍ കുദിങ്കില, അലവി ഹനീഫി ബീജന്തടുക്ക, അഹമ്മദ് ഇഖ്ബാല്‍, സയ്യിദ് മുഹമ്മദ് ഹക്കീല്‍, അബ്ദുല്ല മുസ്‌ലിയാര്‍ കുദിങ്കില, അബ്ദുല്ല ബി. എം, കെ. കെ. അലി ഹാജി കന്യാന, അബ്ദുല്‍ ഹമീദ് ഹാജി, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി, കെ.എൻ ഇബ്രാഹിം, മമ്മിഞ്ഞി ഹാജി, ഇദ്ദിന്‍ കുഞ്ഞി കന്യപ്പാടി, കെ. എച്ച്. അബ്ദുല്ല കുഞ്ഞി മാസ്റ്റര്‍, മുഹമ്മദ് ഹാരീസ് കന്യാന, ശരീഫ് മാസ്റ്റര്‍ പള്ളത്തടുക്ക, തുടങ്ങിയവർ വേദിയെ ധന്യമാക്കും.

സമാപന കൂട്ട് പ്രാർത്ഥനക്ക് എസ് വൈ എസ് ജില്ലാ പ്രസിഡന്റ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകും. ബഷീർ ഫ്രണ്ട്‌സ് സ്വാഗതവും ശരീഫ് എം കെ. കന്യാന നന്ദിയും അറിയിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ