Pages

latest post

Breaking
Loading...

2017 ഒക്‌ടോബർ 4, ബുധനാഴ്‌ച

മാസാന്ത സ്വലാത്ത് മജ്‌ലിസും സാദാത്തീങ്ങളുടെ ആണ്ട് നേർച്ചയും ഒക്ടോബർ 6ന് പഞ്ചിക്കല്ലിൽ


ബദിയഡുക്ക: പഞ്ചിക്കൽ റൗളത്തുൽ ഉലൂം എജ്യുക്കേഷൻ സെന്ററിന്റെ കീഴിൽ മാസാന്തം നടത്തിവരുന്ന സ്വലാത്ത് മജ്‌ലിസും സാദാത്തീങ്ങളുടെ ആണ്ടു നേർച്ചയും 2017 ഒക്ടോബർ 6 വെള്ളിയാഴ്ച്ച വൈകുന്നേരം രാത്രി 7 മണിക്ക് പഞ്ചിക്കൽ താജുൽ ഉലമ നഗറിൽ വെച്ച് നടക്കും. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് പി. എസ്. ആറ്റക്കോയ അൽബാ ഹസൻ തങ്ങൾ പഞ്ചിക്കൽ സ്വലാത്തിനും കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും.

ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹനീഫ് കാമിൽ സഖാഫി അൽ അസ്ഹരി, ഹസൈനാർ മദനി കൊങ്കേരി, അബൂബക്കർ കാമിൽ സഖാഫി കൊല്യം, സീതി കുഞ്ഞി മുസ്‌ലിയാർ  കന്യാന, വാഹിദ് സഖാഫി, ഇബ്രാഹിം സഖാഫി അർളടുക്ക, കെ, എച്ച് മാസ്റ്റർ, അബ്ദുൽ അസീസ് ഹിമമി, ഇബ്രാഹിം സിദ്ദീഖി, സി എച്ച് അബ്ദുല്ല മൗലവി, കെ എൻ ഇബ്രാഹിം, ഹമീദലി മാവിനക്കട്ട, ഷെരീഫ് ഹാജി മാവിനക്കട്ട, അബ്ദുറഹ്മാൻ ഹാജി ചെടേക്കാൽ, അലവി ഹനീഫി ബീജന്തടുക്ക, മമ്മുഞ്ഞി ഹാജി, വടകര ഹാജി, അഹമ്മദ് ഇക്ബാൽ അലങ്കോൾ, ഉസ്മാൻ മൗലവി, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി, ഇദ്ദീൻ കുഞ്ഞി കന്യപ്പാടി, യൂസുഫ് സഖാഫി നാരമ്പാടി തുടങ്ങിയവർ സംബന്ധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ