ബദിയടുക്ക : കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി സെപ്തംബർ 16 ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് കന്യാന പഞ്ചിക്കല്ലിൽ സംബന്ധിക്കും. വര്‍ഷന്തോറും നടത്തിവരുന്ന സാദാത്തീങ്ങളുടെ ആണ്ട് നേര്‍ച്ചയും മാസാന്ത സ്വലാത്ത് മജ്‌ലിസിന്റെയും സമാപന കൂട്ടുപ്രാർഥനക്ക് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും. സയ്യിദ് പി.എസ്. ആറ്റക്കോയ പഞ്ചിക്കൽ തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം ഉദ്‌ഘാടനം ചെയ്യും. മുഹമ്മദ് സഖാഫി പാത്തൂർ ഉദ്‌ബോധനം നടത്തും.
സയ്യിദ് യു. പി. എസ്. തങ്ങൾ അർളടുക്ക, സയ്യിദ് യു. പി.എസ്. തങ്ങൾ ആലംപാടി, സയ്യിദ് അബ്ദുൽ ലത്വീഫ് അഹ്‌സനി തങ്ങൾ പെരഡാല, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുൽ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, വൈ.എം. അബ്ദുറഹ്മാൻ അഹ്‌സനി, മുഹമ്മദ് ശരീഫ് സൈനി, സുഹൈൽ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ സംബന്ധിക്കും